43 ലക്ഷം രൂപക്ക് ബിരിയാണിയോ??
43 ലക്ഷം രൂപക്ക് ബിരിയാണിയോ??
വളരെ രസകരമായ ഒരു ഫുട്ബോൾ അഴിമതി വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജമ്മു കശ്മീറിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ മാധ്യമമായ ''ndtv" യാണ് ഈ രസകരമായ സംഭവം ജനങ്ങളിലേക്ക് എത്തിച്ചത്.
ജമ്മു കശ്മീറിന്റെ അഴിമതി വിരുദ്ധ സെൽ ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷന്റെ ഒരു അഴിമതി കണ്ട് പിടിക്കുകയുണ്ടായി.43 ലക്ഷം രൂപയുടെ അഴിമതിയാണ് കണ്ട് പിടിക്കപ്പെട്ടത്.ഇത്രയും രൂപയുടെ വ്യാജ ബില്ലുകൾ അവർ കണ്ടെത്തി.
രസകരമായ കാര്യം എന്തെന്നാൽ ഈ 43 ലക്ഷം രൂപയും താരങ്ങൾക്ക് ബിരിയാണി മേടിച്ചു കൊടുത്തു എന്നാ രീതിയിയിലാണ് ബില്ല് ചെയ്തിരിക്കുന്നത്.എന്നാൽ ഇങ്ങനെ ഒരു താരത്തിന് പോലും ബിരിയാണി ലഭിച്ചിട്ടില്ല.
കശ്മീർ ഫുട്ബോൾ അസോസിയേഷൻ കശ്മീർ സ്പോർട്സ് കൗൺസിൽ നൽകിയ 50 ലക്ഷം രൂപയിലാണ് ഈ ക്രമകേട് കണ്ടെത്തിയത്.ഇത് പോലെയുള്ള രസകരമായ ഫുട്ബോൾ വാർത്തകൾക്ക് വേണ്ടി "Xtremedesportes'" പിന്തുടരുക.
കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page